അരീക്കോട്: യുപി സ്കൂൾ വിദ്യാർഥികൾക്കായി അരീക്കോട് ഫു്ബോൾ ഡവലപ്മെൻറ് കൗൺസിൽ സംഘടിപ്പിക്കുന്ന പതിനാലാമത് ഫുട്ബോൾ മത്സരത്തിന് ജനുവരി ഒൻപതിന് തുടക്കമാവും. സുല്ലമുസലാം സയൻസ് കോളജ് ഗ്രൗണ്ടിലാണ് മൽസരം നടക്കുന്നത്.
|
ചെറുപ്രായത്തിൽ ഫുട്ബോളുമായി ബന്ധമുള്ള പ്രതിഭകളെ വളർത്തിക്കൊണ്ട് വരിക എന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമാക്കുന്നത്. നാല് ദിവസത്തെ മത്സരത്തിൽ 16 സ്കൂളിലെ കുട്ടികൾ പങ്കെടുക്കും.
ഒമ്പതിന് രാവിലെ ഏഴിന് അരീക്കോട് ഗവ. ഹൈസ്കൂളും എ യു പി എസ് കൊഴക്കോട്ടൂരും തമ്മിലാണ് മത്സരം. മത്സരത്തിന് എത്തുന്നവർക്ക് ഫുട്ബോളിൻ്റെ ബാല പാഠവും പരിശീലനവും നൽകും.
മത്സരം ജനുവരി13 ന് മൽസരം സമാപിക്കും. വാർത്താസമ്മേളനത്തിൽ എ അബ്ദുസമ്മദ് മാസ്റ്റർ, പി അബ്ദുറഹിമാൻ മാസ്റ്റർ, എൻ അബ്ദു റഹീം, കെ മുഹമ്മദ് റാഫി പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



