|
ന്യൂഡൽഹി:AAP ഭരിക്കുന്ന ഡൽഹിയിലെ മദ്യനയത്തിൽ അഴിമതി നടന്നുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിർണായകം. CBI രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും.
രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വിധി പറയുന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രധാന ആവശ്യം.
അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കരുതല്‍ അറസ്റ്റാണ് സിബിഐയുടെ നടപടിയെന്നായിരുന്നു കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സംഗ്വിയുടെ വാദം.
കേസില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്ന നടപടിയാണെന്നു ആരോപിച്ചു ജാന്യത്തെ CBI ശക്ത മായി എതിർത്തിരുന്നു.
എന്നാല്‍ സിബിഐ അങ്ങനെ പറയരുതെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

രണ്ട് ഹര്‍ജികളിലും വിശദമായ വാദം കേട്ട സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിനാണ് വിധി പറയാന്‍ മാറ്റിയത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി നേരത്തെ തന്നെ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. CBI കേസ് ഉള്ളതിനാൽ ആണ് മോചനം നീണ്ടത്.
അതേസമയം സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്‌രിവാളിനുള്ള വിലക്ക് തുടരുന്നതാണ്. ഈ വിലക്ക് നീക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരും. പുതിയ ഹരജിയിൽ തീരുമാനം ആകുന്നതോടെ ആകും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുക.
Arvind Kejriwal Bail: Supreme Court verdict on Delhi Chief Minister’s bail plea at 10.30 am
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





