25
Nov 2024
Mon
25 Nov 2024 Mon
railway track

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് അപകടത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇന്‍സ്പെക്ടറുടെ കൈ അറ്റു. മറ്റൊരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ കരയ്യ ഭദോലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് പേര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ദക്പൂര്‍ പൊലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര മിശ്ര സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ അവിചാരിതമായി എത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

മിശ്രയുടെ വലതുകൈ അറ്റുപോയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ യാവര്‍ ഖാനും പരിക്കേറ്റു. കൂടുതല്‍ ചികിത്സക്കായി മിശ്രയെയും ഖാനെയും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.