സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ- പാക് പോരാട്ടം, ഇന്ത്യക്ക് നിര്‍ണായകം; രസം കൊല്ലിയായി മഴ
|
കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. ഗൂപ്പ് മത്സരത്തില്‍ മഴ കളി മുടക്കിയ കൊളംബോയില്‍ തന്നെയാണ്, ഇന്നും മത്സരം. അതിനാല്‍ ഇന്നത്തെ മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ആരാാധകര്‍. എന്നാല്‍ ഇന്ത്യാ- പാക് പോരാട്ടത്തിന് മാത്രം റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം തടസപ്പെട്ടാലും നാളെ പുനരാരംഭിക്കും.
പരിക്കേറ്റ ടീമിന് പുറത്തായിരുന്ന കെഎല്‍ രാഹുല്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാകും. ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്താകുന്നു.
ഇന്ത്യയ്‌ക്കെതിരെ 35 റണ്‍സിന് നാല് വിക്കറ്റ് എടുത്ത ഷഹീന്‍ അഫ്രീദിയിലും, മൂന്നു വിക്കറ്റുകള്‍ വീതം നേടിയ നസീം ഷായിലും ഹാരിസ് റഊഫിലുമാണ് പാക്ക് നിര പ്രതീക്ഷ വയ്ക്കുന്നത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്. അതിനിടെ മത്സരാവേശം കെടുത്താന്‍ കൊളംബോയില്‍ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയില്‍ കനത്ത മഴ പെയ്തിരുന്നു.
ഉച്ച കഴിഞ്ഞ് 3.30നാണ് കളി തുടങ്ങുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





