22
Feb 2023
Mon
22 Feb 2023 Mon

കറാച്ചി: പാകിസ്താനില്‍ നടക്കേണ്ട ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താനും പിന്‍മാറുമെന്ന് പിസിബി. ഏഷ്യാ കപ്പിന്റെ വേദിയില്‍ നിന്ന് പാകിസ്താനെ മാറ്റിയില്‍ ഏകദിന ലോകകപ്പിന്റെ വേദിയില്‍ നിന്ന് ഇന്ത്യയെയും മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. ഏഷ്യാ കപ്പിനായി നിഷ്പക്ഷ വേദിവേണമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഏകദിന ലോകകപ്പിനായി ടീമിനും നിഷ്പക്ഷ വേദിവേണമെന്ന് പാകിസ്താനും യോഗത്തില്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസിസി, എസിസി യോഗങ്ങളില്‍ നിക്ഷ്പക്ഷ വേദികള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാല്‍ ഏഷ്യാകപ്പ് ക്രിക്കറ്റിന് യുഎഇ വേദിയായേക്കും. അടുത്തമാസം നടക്കുന്ന എസിസി എക്സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനം. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന പിസിബിയുടെ ഭീഷണിയില്‍ ഇത് ഐസിസി നോക്കേണ്ട വിഷയമാണെന്നായിരുന്നു ബിസിസിഐ പ്രതികരിച്ചത്. പാകിസ്ഥാനിലെ സുരക്ഷകാര്യങ്ങള്‍ വിശദമാക്കികൊണ്ട് പാക് ബോര്‍ഡ് കഴിഞ്ഞദിവസം ഒരു പ്രസ്താവനയിറക്കിയിരുന്നു. ശ്രീലങ്ക അടുത്തിടെ 2017ലും 2019ലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു, അതേസമയം ബംഗ്ലാദേശ് 2020 ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. 2016ലാണ് പാകിസ്താന്‍ ഇന്ത്യയില്‍ അവസാനമായി കളിച്ചത്.