മസ്‌കത്ത്: ഒമാനിലെ ബര്‍ക്കയില്‍ ഏഷ്യക്കാരനായ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ( Asian expat killed in oman, three arrested ) സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്ത വിവരം റോയല്‍ ഒമാന്‍ പൊലീസാണ് (ആര്‍ഒപി) അറിയിച്ചത്.
|
കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്ന് സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍ക്വയറിസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സഹകരണത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ആര്‍ഒപി പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെന്നും പൊലീസ് എക്സില്‍ അറിയിച്ചു. എന്നാല്‍, ഏത് രാജ്യക്കാരനാണ് കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമായിട്ടില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


