26
Aug 2024
Fri
26 Aug 2024 Fri
Assembly Polls 2024 Date Announcement LIVE: ECI To Announce Jammu And Kashmir, Haryana Election Dates

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മുകശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മുവില്‍ മൂന്ന് ഘട്ടമാണ് വോട്ടെടുപ്പ്. സെപ്റ്റബര്‍ 18, 25, ഒക്ടോബര്‍ എന്നീ ദിവസങ്ങളിലാണ് ജമ്മുകശ്മീരിലെ വോട്ടെടുപ്പ്. ഹരിയാനയില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.

2019 ല്‍ ജമ്മു കാശ്മീരിനെ വിഭജിച്ച് ഭരണഘടനയുടെ 370 വകുപ്പ് എടുത്തു കളഞ്ഞ ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിന് അവസാനിക്കും.

ജമ്മു കശ്മീരിലെ 90 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതില്‍ 74 ജനറലും 16 സംവരണ മണ്ഡലങ്ങളും (എസ്.ടി 9, എസ്.സി 7) ആണ്.

ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ രാജീവ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടര്‍മാരുണ്ട്. ജമ്മു കശ്മീരില്‍ ജനാധിപത്യത്തിന്റെ പാളികള്‍ ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇതോടൊപ്പം ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കുമെന്ന് കരുതിയെങ്കിലും തീയതി ഇന്ന് പ്രഖ്യാപിച്ചില്ല. കേരളത്തലടക്കമുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചില്ല.

ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസത്തിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടുത്തിടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Assembly Polls 2024 Date Announcement LIVE: ECI To Announce Jammu And Kashmir, Haryana Election Dates