11
Jan 2025
Wed
11 Jan 2025 Wed
assistant editor vacancy

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (ഒരു വര്‍ഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദം /ഡിപ്ലോമ/എഡിറ്റിങ്ങിലും ലേഔട്ടിലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വര്‍ഷത്തെ ജേര്‍ണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
ശമ്പളം 28100. പ്രായപരിധി 40 വയസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കേണ്ട വിധം.
ഓഫ് ലൈനായാണ് അപേക്ഷിക്കേണ്ടത്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷാ ഫീസായി ഡയറക്ടര്‍, സാക്ഷരതാമിഷന്‍ അതോറിറ്റി, തിരുവനന്തപുരം എന്ന പേരില്‍ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അക്ഷരം, പേട്ട ഗവ. സ്‌കൂളിന് സമീപം, പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.

Assistant Editor Vacancy in kerala government service

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക