21
Jun 2025
Fri
21 Jun 2025 Fri
auto driver and wife arrested for making porn videos and selling it for money

സെക്‌സ് വീഡിയോ ചിത്രീകരിച്ച് വിറ്റുവന്നിരുന്ന ദമ്പതികള്‍ അറസ്റ്റിലായി. കോളജ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുടെ ഫീസടക്കമുള്ള ചെലവ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്ന് പിടിയിലായ ദമ്പതികള്‍ മൊഴി നല്‍കി. ഹൈദരാബാദിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവും വീട്ടമ്മയായ ഭാര്യയുമാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്. ദമ്പതികള്‍ സെക്‌സ് വീഡിയോ ഷൂട്ട് ചെയ്ത് വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ചിത്രീകരണത്തിനുപയോഗിച്ചിരുന്ന കാമറകളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രോഗിയായ തനിക്ക് ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന വരുമാനം ബിടെക് വിദ്യാര്‍ഥിയായ മകളുടെ പഠനച്ചെലവിനു തികയുന്നില്ലെന്നു പിടിയിലായ യുവാവ് മൊഴി നല്‍കി. മുഖം മറച്ചായിരുന്നു ദമ്പതികള്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. ആപ്പ് മുഖേനയായിരുന്നു ഇവര്‍ വീഡിയോകള്‍ വിറ്റത്. ലൈവ് വീഡിയോക്ക് ഒരാളില്‍ നിന്ന് 2000 രൂപയും റെക്കോഡ് ചെയ്ത വീഡിയോ ഒന്നിന് 500 രൂപ വീതവും ഈടാക്കിയിരുന്നു.

വീഡിയോ വിറ്റ് നല്ല രീതിയില്‍ പണം സമ്പാദിച്ചുവരുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഐടി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് വീഡിയോ വാങ്ങിയിരുന്നവര്‍ക്കെതിരേ പോലീസ് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോയും ചാറ്റും പുറത്തായതോടെ മുങ്ങിയ ഇടവക വികാരി അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക