14
Sep 2024
Sun
14 Sep 2024 Sun

2024-25 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2024 സെപ്റ്റംബർ 30 ന് നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

LBS സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10 മണിക്ക് ആണ് നടക്കുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560363, 364

B.Sc Nursing: Spot allotment to SC/ST seats