23
Aug 2024
Sun
23 Aug 2024 Sun
baby drowns after slipping from mothers hand while she seeks better signal for mobilephone

മൊബൈൽഫോണിൽ സംസാരിക്കാൻ സി​ഗ്നൽ നോക്കി നടക്കവെ അമ്മയുടെ കൈയിൽ നിന്ന് അരുവിയിൽ വീണ കുഞ്ഞ് മരിച്ചു. ​ഗോവയിലെ ഉസ്​ഗാവോയിലാണ് സംഭവം. ഒരുവയസ്സുള്ള ആൺകുഞ്ഞാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ അമ്മയായ ശർമിളാ ദേവി(21)മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ മികച്ച സി​ഗ്നൽ ലഭിക്കാൻ വീടിനു പുറത്തിറങ്ങി നടക്കുകയും ഇതിനിടെ കുഞ്ഞ് കൈയിൽ നിന്ന് അരുവിയിലേക്ക് വീഴുകയുമായിരുന്നു. നിലവിളി കേട്ട് വീട്ടിനകത്തു നിന്ന് കുഞ്ഞിന്റെ അച്ഛൻ പ്രകാശ് ഓടിയെത്തി അരുവിയിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ദക്ഷിണ ​ഗോവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് മാതാപിതാക്കൾക്കു വിട്ടുനൽകി. ഇവിടുത്തെ പൂച്ചെടി വിൽപ്പനകേന്ദ്രത്തിലെ ജീവനക്കാരായ ദമ്പതികൾ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. പോണ്ടോ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

READ ALSO: കളിപ്പിക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴെവീണ് ഒന്നരവയസ്സുകാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക