19
Sep 2023
Sat
19 Sep 2023 Sat

ഹ്‌റൈനിലെ വാഹനാപകടം: മരിച്ച നാല് മലയാളികളും സുഹൃത്തുക്കള്‍, അപകടം ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുമലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരും സുഹൃത്തുക്കളും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും. എല്ലാവരും ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇന്നലെ ആശുപത്രിയുടെ സല്‍മാബാദിലെ ബ്രാഞ്ചില്‍ നടന്ന ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ആലിയില്‍വെച്ചാണ് വന്‍ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച നിസാന്‍ കാര്‍ ക്ലീനിങ് കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശ്ശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക