16
Sep 2023
Sat
16 Sep 2023 Sat

ഹാജാഹുസൈന്‍ എം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലരാമപുരം: ടൗണ്‍ മുസ് ലിം ജമാഅത്തിന്റെ നേത്യത്വത്തില്‍ മദ്‌റസാ ഫെസ്റ്റും മഹല്‍ അവാര്‍ഡ് ഫെസ്റ്റും 23, 24 തിയതികളില്‍ നൂറുല്‍ ഇസ് ലാം മദ്‌റസാ അങ്കണത്തില്‍ വിവിധ പരിപാടികളോടെ നടത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ്, മെംബര്‍ എ സെയ്ഫുദ്ദീന്‍ഹാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന തലങ്ങളിലെ വ്യത്യസ്തമായ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ടൗണ്‍ ജമാഅത്തിലെയും സഹോദര ജമാഅത്തിലെയും അംഗങ്ങളായ പ്രതിഭകള്‍ക്കുള്ള മഹല്‍ അവാര്‍ഡും ബാലരമപുരം ടൗണ്‍ ജമാഅത്തിന്റെ പേരില്‍ നല്‍കും.

ജമാഅത്ത് പ്രസിഡന്റ് ജെ എം സുബൈര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എം ഹാജ സ്വാഗതം ആശംസിക്കും. അഡ്വ. എം വിന്‍സെന്റ് എംഎല്‍എ മഹല്‍ അവാര്‍ഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍ ആശംസകള്‍ അര്‍പ്പിക്കും. സ്ത്രീകള്‍ക്കായുള്ള ഉദ്‌ബോധന ക്ലാസ്സിന് ദാറുല്‍ അര്‍ഖം വൈസ് പ്രിന്‍സിപ്പല്‍ അര്‍ഷദ് അല്‍ ഹികമി, ടൗണ്‍ ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ റഹീം മൗലവി അല്‍കൗസരി എന്നിവരും നേതൃത്വം നല്‍കും.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജമാഅത്ത് അംഗങ്ങളുടെ സഹകരണത്തോടെ നാല് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കായ് തുടങ്ങിയ ഖുര്‍ആന്‍ പഠനക്ലാസും അഞ്ച് വര്‍ഷമായി തുടര്‍ന്നു വരുന്ന മഹല്‍ അവാര്‍ഡും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുവാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ജമാഅത്ത് അംഗങ്ങളായ നിരവധി പേര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ജമാഅത്ത് പ്രസിഡന്റ് ജെ എം സുബൈര്‍ പറഞ്ഞു.