18
Jun 2024
Wed
18 Jun 2024 Wed

ബാങ്ക് ഓഫ് ബറോഡയില്‍ 627 ഒഴിവുകള്‍ നികത്താന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഫഷനല്‍, സ്‌പെഷലിസ്റ്റ് ഓഫിസര്‍ വിഭാഗങ്ങളിലാണ് അവസരം. ജോലിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. റഗുലര്‍, കരാര്‍ നിയമനങ്ങളാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലൈ 2.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

 

കോര്‍പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്രെഡിറ്റ് വിഭാഗത്തില്‍ വിവിധ തസ്തികകളിലായി 161 ഒഴിവിലേക്കും ഫിനാന്‍സ് വിഭാഗത്തില്‍ 7 ഒഴിവിലേക്കുമാണു റഗുലര്‍ നിയമനം. വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസില്‍ വിവിധ തസ്തികകളിലായി 297 ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ്. സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍ തസ്തികയില്‍ മാത്രം 234 ഒഴിവുകളുണ്ട്.

ബിരുദവും ബന്ധപ്പെട്ട വിഭാഗത്തില്‍ 3 വര്‍ഷം ജോലിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എംഎസ്എംഇ (56 ഒഴിവ്).

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (47).

ഡിജിറ്റല്‍ ഡിപാര്‍ട്‌മെന്റ് (33).

കാഷ് മാനേജ്‌മെന്റ് (19).

ഡിഫന്‍സ് ബാങ്കിങ് (7).

  • കുറഞ്ഞ പ്രായം: 25 വയസ്സ്.
  • പരമാവധി പ്രായം: 35 വയസ്സ്.

തിരഞ്ഞെടുക്കൽ പ്രക്രിയ 2024

  • ഘട്ടം 1: എഴുത്ത് പരീക്ഷ
  • ഘട്ടം 2: സ്‌കിൽ ടെസ്റ്റ്.
  • ഘട്ടം 3: പ്രമാണങ്ങളുടെ പരിശോധന.
  • ഘട്ടം 4: മെഡിക്കൽ പരിശോധന.

വിശദവിവരങ്ങള്‍ക്ക് www.bankofbaroda.in

Bank of Baroda Recruitment 2024 Online Form, Notification Out for 627 Various Posts