നിരോധിത സംഘടനയായ സിമിയുടെ മുൻ അഖിലേന്ത്യ പ്രസിഡൻ്റും പ്രഗത്ഭ യൂനാനി ഡോക്ടറും പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.ശാഹിദ്ബദർ ഫലാഹി അന്തരിച്ചു. 2001 ൽ നിരോധനവേളയിൽ സിമിയുടെ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്ന ശാഹിദ് ബദ്ർ ഫലാഹി ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയാണ്.
|
2001 ൽ ബി ജെ പി സർക്കാരിന്റെ സിമി നിരോധനത്തോടനുബന്ധിച്ച് ഡൽഹി സാകിർ നഗറിലെ സിമി ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഫലാഹിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ ഫലാഹി നിരപരാധിയാണെന്ന് 2015 മാർച്ചിൽ കോടതി വിധിച്ചിരുന്നു
സിമി നിരോധനത്തിനെതിരെ ശാഹിദ് ബദ്ർ ഫലാഹിയുടെ നേതൃത്വത്തിൽ 2001 ൽ ആരംഭിച്ച നിയമപോരാട്ടം ഇപ്പോഴും സുപ്രീം കോടതി മുമ്പാകെ തീർപ്പാവാതെ ഇരിക്കുകയാണ്.
മികച്ച യൂനാനി ഡോക്ടറായിരുന്ന ശാഹിദ് ബദ്ർ ഫലാഹി യൂനാനി ചികിത്സാ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ബ്രെയിൻ ഹെമിറേജ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് അന്തരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





