ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 77-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഫോക്കസ് ദമ്മാം ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി ചിന്തകനും നിരൂപകനുമായ നൗഷാദ് കുനിയിൽ നാനാത്വത്തിൽ ഏകത്വം – ഇന്ത്യയുടെ സൗന്ദര്യം എന്ന വിഷയമവതരിപ്പിച്ച് ചർച്ചയ്ക്ക് തുടക്കമിട്ടു . ബെഞ്ചാലി വ്‌ളോഗർ യൂസുഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു.
|
ഫോക്കസ് സൗദി സി ഒ ഒ നസീമുസ്സബാഹ് , അബ്ദുൽ മജീദ് ചുങ്കത്തറ , സമീർ കൈപ്പമംഗലം , അശ്വന്ത് വർമ്മ , സജിൽ നിലമ്പൂർ , അൻഷാദ് കാവിൽ, വാസിഖ് സംസാരിച്ചു . എൻ്റെ ഇന്ത്യാ എന്ന വിഷയത്തിൽ മുജീബുറഹ്മാൻ കുഴിപ്പുറം കവിത എഴുതി ആലപിച്ചു. ഹവ്വാ വാസിഖ് ഗാനമാലപിച്ചു. നസ്റുള്ളാ അബ്ദുൽ കരീം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . ഫൈഹ സജിൽ ഖിറാഅത്തും മുജീബുറഹ്മാൻ സ്വാഗതവും പറഞ്ഞു. നൗഷാദ് എൻ വി കോഴിക്കോട് അധ്യക്ഷനായിരുന്നു. സൈഫുദ്ധീൻ, അനീഷ് പി സി , സൈഫുസമാൻ എന്നിവർ നേതൃത്വം നൽകി. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


