04
Sep 2026
Fri
04 Sep 2026 Fri
Beemapally Rasheed, Muslim League Leader, Beemapally Rasheed Death, Thiruvananthapuram News, UDF Leader Beemapally Rasheed, Kerala Politics News

തിരുവനന്തപുരം: മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു. മൂന്ന് മാസമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവിധ യു.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് കെല്‍, ഹോര്‍ട്ടികോര്‍പ്, സിഡ്കോ എന്നിവയുടെ ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. പ്രഭാഷകന്‍, തൊഴിലാളി സംഘടന നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ശ്രദ്ധേയനായ നേതാവായിരുന്നു. ഖബറടക്കം പിന്നീട്.

Tags: Beemapally Rasheed, Muslim League Leader, Beemapally Rasheed Death, Thiruvananthapuram News, UDF Leader Beemapally Rasheed, Kerala Politics News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക