21
Oct 2026
Wed
കോളജ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് വടകര ഇരങ്ങൽ റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. ഇരിങ്ങൽ പെരുവയൽ പി വി സുജീഷ്- മഞ്ജുഷ ദമ്പതികളുടെ മകൾ എസ് നന്ദന (23) ആണ് മരിച്ചത്. അങ്കമാലി ശ്രീശങ്കര കോളജിലെ ഒന്നാം വർഷ എംഎ ഇംഗ്ലിഷ് വിദ്യാർഥിയായ നന്ദന പൂജാ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
|
ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കു പോയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം. വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ALSO READ: സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും വിട്ടയക്കാൻ ഉത്തരവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


