22
Oct 2026
Thu
22 Oct 2026 Thu
Madrasa student dies in accident

വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മദ്റസ വിദ്യാർഥി കാറിടിച്ചു മരിച്ചു. കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിനോദയാത്ര കഴിഞ്ഞെത്തിയ മദ്റസ വിദ്യാർഥികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു. ഇതിനിടെ ആഹിൽ ബസിൽ മറന്നുവെച്ച ചെരിപ്പ് എടുക്കാനായി തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിക്കുകയായിരുന്നു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: അസ്ന, അമൽ.

ALSO READ: വയറ്റിലെ മുഴയെന്ന് കരുതി ഡോക്ടറെ കണ്ട 41കാരി മണിക്കൂറുകൾക്കുള്ളിൽ കു‌ഞ്ഞിന് ജന്മം നൽകി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക