30
Aug 2024
Fri
30 Aug 2024 Fri
Big Boss new host

ഹിന്ദിയിലും മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളിലും വന്‍ ജനപ്രീതിയുള്ള ടെലവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. (Bigg Boss gets new host) മലയാളത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലും തമിഴില്‍ ഉലകനായകന്‍ കമലഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍. ഹിന്ദിയില്‍ ജനപ്രിയ നായകന്‍ സല്‍മാന്‍ഖാനാണ് നയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഗ് ബോസില്‍ നിന്ന് കമലഹാസന്‍ പിന്‍മാറുന്നു എന്ന റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളാണ് പിന്മാറ്റത്തിനു കാരണം. എട്ടാം സീസണില്‍ മാത്രമാണ് കമലഹാസന്‍ മാറിനില്‍ക്കുക.

ഇതോടെ പുതിയ അവതാരകന്‍ ആരാകും എന്ന ആകാംക്ഷയിലായിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാകും ബിഗ് ബോസ് പുതിയ സീസണിലെ അവതാരകന്‍ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ALSO READ: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചാൽ വധിക്കപ്പെടുമെന്ന ആശങ്ക പങ്കു വച്ച് സൗദി കിരീടാവകാശി

ഒരു കോടിയോളം രൂപയാണ് വിജയ് സേതുപതിക്ക് ഒരു എപ്പിസോഡിന് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും വിജയ് സേതുപതി മത്സരാര്‍ത്ഥികളെ കാണാന്‍ എത്തുക. ഇതോടൊപ്പം സ്‌പെഷ്യല്‍ എപ്പിസോഡുകളും ഉണ്ടാകും.

130 കോടി രൂപയാണ് കമലഹാസന്‍ ബിഗ് ബോസിനായി വാങ്ങിയത്. 2017ല്‍ ആയിരുന്നു ബിഗ് ബോസ് തമിഴ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് സീസണ്‍ വരെ കമല്‍ഹാസന്‍ ആയിരുന്നു അവതാരകന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക