11
Feb 2026
Sun
11 Feb 2026 Sun
bike rider dies after bus ran over him after car hit his bike

കാറിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ബസ് ദേഹത്തുകയറി മരിച്ചു. പാലക്കാട് കല്‍പ്പാത്തി കുന്നുംപുറം ഫൈസല്‍(38) ആണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വച്ചാണ് അപകടം. അപകടസമയം ഫൈസലിന്റെ മകന്‍ ഫിറോസും ബൈക്കിലുണ്ടായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിതവേഗതയില്‍ തെറ്റായ ദിശയിലെത്തിയ കാറാണ് ഫൈസല്‍ ഓടിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ഇതോടെ ഫിറോസ് റോഡിലേക്ക് തെറിച്ചുവീഴുകയും പിന്നാലെ വന്ന ബസ് യുവാവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ALSO READ: നിര്‍ത്തിയിട്ട കാറില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍