21
Aug 2026
Fri
21 Aug 2026 Fri
bike rider man dies after iron pipes fallen from mini lory which applies sudden break

സഡൻ ബ്രേക്കിട്ട മിനി ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശൂർ കുട്ടനെല്ലൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിൽ വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തപ്പോൾ, കൂട്ടിയിടി ഒഴിവാക്കാനായി ഷെറിൻ ബൈക്കിന്റെ വേഗത കുറച്ചു. ഈ സമയം തൊട്ടുപിന്നാലെ ഇരുമ്പ് സ്‌ക്വയർ പൈപ്പുകളുമായി എത്തിയ മിനി ലോറിയുടെ ഡ്രൈവർ സഡൻ ബ്രേക്ക് ഇടുകയായിരുന്നു.

ഇതോടെ ലോറിയിലുണ്ടായിരുന്ന പൈപ്പുകളുടെ കെട്ടഴിഞ്ഞ് മുന്നിലുണ്ടായിരുന്ന ഷെറിന്റെ മുകളിലേക്ക് വൻശക്തിയിൽ തെറിച്ചുവീണു. സമീപത്തുനിന്നിരുന്നവർ അപകടം കണ്ട് ഓടിക്കൂടുകയും പൈപ്പുകൾ എടുത്തുമാറ്റി ഷെറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മതിയായ മുൻകരുതലുകളില്ലാതെയായിരുന്നു മിനിലോറിയിൽ പൈപ്പുകൾ കൊണ്ടുവന്നിരുന്നത്. കാബിനു മുകളിലേക്ക് കയറ്റിവച്ചിരുന്ന പൈപ്പുകൾ വാഹനം സഡൻബ്രേക്കിട്ടതിനെ തുടർന്ന് ഒന്നാകെ മുന്നോട്ടു തെറിച്ചുവീഴുകയായിരുന്നു.

ALSO READ: തമിഴ്‌നാട്ടിലെ 234 എംഎൽഎമാർക്കും സൗജന്യമായി ഔദ്യോഗിക കാറുകളും പ്രതിമാസം 75000 രൂപയും നൽകുമെന്ന മുഖ്യമന്ത്രി വിജയ് യുടെ വാഗ്ദാനം നിരസിച്ച് ഡിഎംകെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക