വടക്കന്‍ പാകിസ്താനില്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 321 ആയി ഉയര്‍ന്നു. കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഖൈബര്‍ പഖ്തൂന്റഖ്വ പ്രവിശ്യയിലാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 307 പേരാണ് ഇവിടെ മരിച്ചത്. പാക്കധീന കശ്മീരില്‍ 9 പേരും വടക്കന്‍ ഗില്‍ജിത്-ബാല്‍ട്ടിസ്താന്‍ മേഖലയില്‍ അഞ്ചുപേരും മരിച്ചിട്ടുണ്ട്.
|
മിന്നല്‍ പ്രണയത്തില്‍ വീടുകള്‍ തകര്‍ന്നാണ് കൂടുതല്‍ പേരും മരിച്ചത്. രണ്ടായിരത്തോളം രക്ഷാപ്രവര്‍ത്തകരാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
ALSO READ: നിലമ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ വിവാഹിതരായത് മൂന്നുമാസം മുമ്പ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


