26
Oct 2024
Sat
26 Oct 2024 Sat
BJP leader hospitalised after who dip in Yamuna as protest against Delhi government

മലിനമായ യമുനാ നദിയില്‍ സ്‌നാനം ചെയ്തു പ്രതിഷേധിച്ച ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്‌ദേവയെ ശ്വാസതടസ്സവും ചര്‍മസംബന്ധമായ അസ്വസ്ഥതകളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് വിരേന്ദ്ര സച് ദേവ് യമുനാ നദിയില്‍ മുങ്ങിക്കയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചര്‍മത്തില്‍ തടിപ്പ് രൂപപ്പെടുകയും ശ്വാസമെടുക്കുന്നതില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെയാണ് ബിജെപി നേതാവ് ആശുപത്രിയിലെത്തിയത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ വിരേന്ദ്രയെ പരിശോധിച്ച ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്കുള്ള മരുന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം യമുനാ നദി 2025ഓടെ വൃത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടെന്ന് ബിജെപി കുറ്റപ്പെടുത്തി.

നദി ശുചീകരണത്തിനുള്ള ഫണ്ട് ആംആദ്മി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ഇതിലൂടെ അഴിമതി നടത്തിയെന്നുമാരോപിച്ചായിരുന്നു പ്രതിഷേധമെന്ന നിലയില്‍ വ്യാഴാഴ്ച വിരേന്ദ്ര ഗംഗയില്‍ സ്‌നാനം ചെയ്തത്. അതേസമയം ബിജെപി നാടകം കളിക്കുകയാണെന്നും ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവിഷയം കൂടുതല്‍ വഷളാക്കുകയാണവര്‍ ചെയ്യുന്നതെന്നും ആംആദ്മി നേതാവും പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായി പറഞ്ഞു.