30
May 2023
Wed
30 May 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ അംഗമായ ബിജെപി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് സ്ഥാനത്തുനിന്ന് നീക്കി. ഇത് സംബന്ധിച്ച തീരുമാനം ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനാണ് പുറത്തുവിട്ടത്. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നടപടി. പത്മജയുടെ വോട്ടിലാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്.

നേതൃത്വത്തിന്റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.