19
Mar 2023
Mon
19 Mar 2023 Mon

ബംഗളുരു: കൈക്കൂലിക്കേസില്‍ കര്‍ണാടകയില്‍ ബിജെപി എംഎല്‍എ അറസ്റ്റിലായി. മദല്‍ വിരുപക്ഷപ്പയാണ് അറസ്റ്റിലായത്. മദല്‍ വിരുപക്ഷ ചെയര്‍മാനായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിലാണ് അറസ്റ്റ്. തുമക്കുരു റോഡിനു സമീപത്തെ ക്യാത് സാന്‍ഡ്രയ്ക്ക് അടുത്ത് നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത പൊലീസ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദല്‍ വിരുപക്ഷപ്പയ്ക്കു വേണ്ടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങവെ അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് മദല്‍ നേരത്തേ അറസ്റ്റിലായിരുന്നു. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍സിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ടെന്‍ഡര്‍ ഉറപ്പാക്കുന്നതിനായാണ് ഈ പണം വാങ്ങിയതെന്നാണ് കേസ്. ഈ പണം പിടിച്ചെടുത്തതിനു പിന്നാലെ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത എട്ടുകോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ചെയര്‍മാന്‍ പദവി രാജിവയ്ക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക