29
Mar 2023
Sun
29 Mar 2023 Sun

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി എം.പിയും പ്രജ്ഞാ താക്കൂര്‍. രാഹുല്‍ ഗാന്ധി അടുത്തിടെ ബ്രിട്ടണില്‍നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് അവരുടെ പരാമര്‍ശം. ഒരു വിദേശ വനിതയില്‍ ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാന്‍ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും, അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചുവെന്നും ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി അവകാശപ്പെട്ടു. ‘നിങ്ങളുടെ അമ്മ ഇറ്റലിയില്‍ നിന്നുള്ളതിനാല്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരല്ലെന്ന് ഞങ്ങള്‍ ഊഹിച്ചുവെന്നും പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നിങ്ങള്‍ വിദേശരാജ്യത്ത് പോയി ഇവിടുത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയുന്നു. ഇതിലും ലജ്ജാകരമായ മറ്റൊന്നില്ല. അവര്‍ക്ക് (രാഹുല്‍ ഗാന്ധി) രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്, അവരെ രാജ്യത്തില്‍ നിന്ന് പുറത്താക്കണം.’ പ്രജ്ഞ താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്നും രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞിരുന്നു.