20
Jun 2023
Sun
20 Jun 2023 Sun

ചെന്നൈ: ആഭ്യന്തരമന്ത്രി അമിത് ഷാ എത്തിയപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനു സമീപത്തെ തെരുവുവിളക്കുകള്‍ കത്താത്തതിനെതിരേ ബിജെപിയുടെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം തെരുവുവിളക്കുകള്‍ കെടുത്തുകയായിരുന്നുവെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജന്‍ ആരോപിച്ചു. സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്ന് ഇക്കാര്യം ഗൗരവകരമായി അന്വേഷിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിലെത്തുമ്പോള്‍ എങ്ങനെയാണ് പെട്ടെന്നൊരു വൈദ്യുതി മുടക്കമുണ്ടാവുകയെന്നു കാരു നാഗരാജന്‍ ചോദിച്ചു.ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ രണ്ടുദിവസം കൊണ്ട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അമിത് ഷാ ശനി രാത്രി ചെന്നൈയിലെത്തിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ ഒരുമാസം നീളുന്ന കാംപയിന്റെ ഭാഗമായാണ് അമിത് ഷാ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക