തൃശൂര്‍: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. പരിപ്പല്ല, അരിയല്ല, പഴപ്പായസം കൊണ്ടുവന്നു കൊടുക്കാന്‍ ശ്രമിച്ചാലും ബിജെപി തൃശൂരില്‍ വിജയിക്കില്ലെന്ന് പ്രതാപന്‍ പറഞ്ഞു.
|
അമിത് ഷാ നേരിട്ടാണ് തൃശൂരിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് അറിയുന്നത്. എത്ര കോര്‍പ്പറേറ്റ് പണം ഒഴുകിയാലും തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പോവും.-പ്രതാപന്‍ പറഞ്ഞു.
ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന ‘വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര’ ഈ മാസം 20മുതല്‍ മാര്‍ച്ച് 5 വരെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കും. 20ന് വൈകിട്ട് മൂന്ന് മണിക്ക് വടക്കേക്കാട് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





