11കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൃശൂര്‍ പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷി(പട്ടിക്കാടന്‍-55)നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 1,40,000 രൂപ പിഴയും അടയ്ക്കണം. ഈ തുകയില്‍ നിന്ന് ഒരുലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.
|
2024 ജൂലൈ 21ന് മങ്ങാട് കോട്ടിയാട്ട്മുക്ക് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ക്ഷേത്രത്തില്‍ പാട്ട് വച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന കുട്ടിയെ പ്രതി പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദേഹത്ത് ചളി പുരണ്ട നിലയില്‍ കുട്ടി വീട്ടിലെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: 11കാരനെ ബലാല്‍സംഗം ചെയ്ത അധ്യാപിക അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





