|
ഭോപാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സംസ്ഥാന ഘടകത്തിന് 100 കോടി രൂപ ചെലവില്‍ പത്തുനിലയുള്ള കൂറ്റന്‍ പഞ്ചനക്ഷത്ര ഓഫീസ് വരുന്നു. 32 വര്‍ഷം മുമ്പ് രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഓഫിസ് പഴഞ്ചനായതുകൊണ്ടാണ് അത്യാധുനിക രീതിയില്‍ ബി.ജെ.പി മധ്യപ്രദേശില്‍ പുതിയ ഓഫിസ് പണിയുന്നത്.
ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള കെട്ടിടത്തില്‍ മെയിന്‍ ഓഫിസ്, നേതാക്കളുടെ താമസ കേന്ദ്രങ്ങള്‍, ജീവനക്കാരുടെ താമസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. അത്യാന്താധുനിക സൗകര്യങ്ങളോടെ പണിയുന്ന ഈ ഓഫിസായിരിക്കും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫിസ്.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കും. രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഒരു ഓഫീസ് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബി.ജെ.പിയുടെ ഓഫിസ് നിര്‍മാണം ആരംഭിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





