കാമുകിയുടെ ഭര്‍ത്താവിനെ എസ്‌ഐആറിനായി വിളിച്ചുവരുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി ബിഎല്‍ഒ. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലാണ് സംഭവം. 30കാരനായ നാസിര്‍ അലിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബിഎല്‍ഒ റിസ്വാന്‍ ഹസന്‍ മൊണ്ടാല്‍ അടക്കം രണ്ടുപേര്‍ പിടിയിലായി.
|
കഴിഞ്ഞദിവസമായിരുന്നു മൃതദേഹ ഭാഗങ്ങള്‍ ബദുരിയയിലെ കനാലില്‍ നിന്നു കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അലിയുടെ ഭാര്യയുമായി റിസ് വാന്‍ ഹസനു അവിഹിത ബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് എസഐആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നു പറഞ്ഞ് ആളൊഴിഞ്ഞ ഇടത്തേക്കു വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കനാലില്‍ ഇടുകയായിരുന്നു.
അലിയെക്കുറിച്ചു വിവരമില്ലാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. കനാലിന്റെ മൂന്നിടങ്ങളിലായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടത്. അലിയെ കൊല്ലാനും മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിക്കാനും റിസ്വാന്‍ ഹസനെ സഹായിച്ചതിനാ് ഗൈനി എന്നയാള്‍ പിടിയിലായത്.
ALSO READ: കാണാതായ 24കാരിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കാമുകന്റെ പൂട്ടിയിട്ട വീട്ടില്‍



