പോലീസ് അകമ്പടിയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ 51കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോര്‍ പബ്ലിക് കോഓപറേറ്റീവ് ബാങ്ക് ജീവനക്കാരനായ ഹേമന്ത് ബ്രഹ്‌മവന്‍ഷിയാണ് മരിച്ചത്.
|
വായ്‌പെടുക്കാനായി ഹേമന്ത് പണയപ്പെടുത്തിയ വീടാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് കാവലില്‍ പൊതുമേഖലാ ബാങ്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ജപ്തിചെയ്യാനെത്തിയത്. വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വീടിന്റെ ഒന്നാം നിലയിലിരുന്ന ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഹേമന്ത് മുറിയിലേക്കു പോവുകയും ലൈസന്‍സുള്ള തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചുമരിക്കുകയുമായിരുന്നു.
2.5 കോടി രൂപയായിരുന്നു ഹേമന്ത് വായ്പയെടുത്തിരുന്നതെന്നും ഒന്നര വര്‍ഷമായി ഇയാള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയിരിക്കുകയായിരുന്നുവെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ALSO READ: പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റിൽ


