29
Mar 2024
Mon
29 Mar 2024 Mon
body parts scattered on UP Expressway as dozens of vehicles rn over woman

ഉത്തര്‍പ്രദേശിലെ ആഗ്ര ലഖ്‌നൗ അതിവേഗപാതയില്‍ അജ്ഞാതവാഹനമിടിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ പെറുക്കികൂട്ടി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി വാഹനങ്ങള്‍ മൃതദേഹത്തിലൂടെ കയറിപ്പോയതായാണ് റിപോര്‍ട്ടുകള്‍. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം നാശമായെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ ഇടിച്ചിട്ട വാഹനം കണ്ടെത്താനും മരിച്ചയാളെ തിരിച്ചറിയാനുമുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.