23
Dec 2022
Sat
23 Dec 2022 Sat

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ ഭുപതിനഗറിലെ തൃണമൂല്‍ നേതാവ് രാജ്കുമാര്‍ മന്നയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി വൈകി സ്‌ഫോടനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌ഫോടനത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീടിനു നേരെ ആക്രമണമുണ്ടായതാണോ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.