10
May 2024
Mon
10 May 2024 Mon

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരുടെ ആദ്യ ചോയ്സ് ആണ് ആർമിയിലെ ജോലി. അതൊരു ഗ്ലാമർ പോസ്റ്റിലേക്ക് ആകുമ്പോൾ ഏവരും ആഗ്രഹിക്കുന്ന ജോബ് തന്നെ ആകും. അത്തരക്കാർക്ക് ഇതാ പുതിയ നോട്ടിഫിക്കേഷൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് ആണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചത്.

അവസാന തീയതി:
ജൂണ്‍ 17.

പ്രായപരിധി

എസ്.ഐ = 30 വയസ് വരെ.

കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ

3 വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്

OR

മെക്കാനിക്കല്‍ എഞ്ചിനീയറിങ്.

കോണ്‍സ്റ്റബിള്‍

10 പാസ്
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

ശമ്പളം
എസ്.ഐ = 34,400 രൂപ മുതല്‍ 1,12,400 വരെ.

കോണ്‍സ്റ്റബിള്‍
21,700 രൂപ മുതല്‍ 69,100 വരെ.

ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

 

ഫീസ്:

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്.

അപേക്ഷ: https://rectt.bsf.gov.in/#bsf-current-openings

Border Security Force SI & Constable Notification 2024

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക