പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ബിഎസ്പി നേതാവും എംപിയുമായ റിതേഷ് പാണ്ഡേ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ലമെന്റ് കാന്റീനില്‍ ഏഴ് പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം മോദി നടത്തിയ വിരുന്നിലായിരുന്നു റിതേഷ് പാണ്ഡേ പങ്കെടുത്തത്.(bsp leader joins bjp days after attend lunch with modi)
|
മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ച ബഹുമതിയായി കരുതുന്നുവെന്ന് അന്നത്തെ ചിത്രം പങ്കുവച്ചുകൊണ്ട് റിതേഷ് സാമൂഹിമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. 2001ലെ ഭുച് ഭൂകമ്പം മുതല്‍ കോവിഡ് മഹാമാരി വരെയുള്ള കാര്യങ്ങളില്‍ നിന്ന് മോദി ഉള്‍ക്കൊണ്ട കാഴ്ചപ്പാടുകളെക്കുറിച്ച് അറിയാനായെന്നും റിതേഷ് പറഞ്ഞിരുന്നു. വിരുന്ന് നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ബിഎസ്പി എംപിയുടെ ബിജെപി പ്രവേശനമുണ്ടായത്.
നാളുകളായി ബിഎസ്പി നേതാക്കള്‍ തന്നോട് സംസാരിക്കുകയോ പാര്‍ട്ടി യോഗങ്ങളിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്നും താങ്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ചൂണ്ടിക്കാട്ടി ബിഎസ്പി അധ്യക്ഷ മായാവതിക്കയച്ച രാജിക്കത്ത് റിതേഷ് പാണ്ഡേ എക്‌സില്‍ പങ്കുവച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





