11
Nov 2024
Mon
11 Nov 2024 Mon
Bubble sister show at SIBF 2024

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനവുമായി കുമിള സഹോദരി. സംഗീതത്തിന്റെ അകമ്പടിയോടെയാണ് രണ്ടു വനിതകള്‍ ചേര്‍ന്ന് വ്യത്യസ്തങ്ങളായ കുമിള രൂപങ്ങള്‍ നിര്‍മിച്ച് കാണികളെ അമ്പരപ്പിച്ചത്. പിറന്നാള്‍ ദിവസം ഉറങ്ങിക്കിടക്കുന്ന സോഫിയ എന്ന വനിതയിലൂടെയാണ് ഷോ ആരംഭിച്ചത്. ഉണര്‍ന്നെണീറ്റ് തന്റെ ജന്മദിനസമ്മാനങ്ങളൊക്കെയും നോക്കിയെങ്കിലും ഒന്നിലും യുവതിക്ക് തൃപ്തി കിട്ടുന്നില്ല. എന്നാല്‍ കുമിള സഹോദരിയെ മാത്രം സോഫിയയ്ക്ക് ഇഷ്ടമാവുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിവിധ രൂപത്തിലുള്ള നിരവധി കുമികള്‍ ഉണ്ടാക്കുകയാണ്. ഇതാവട്ടെ കാണികളെയും ഏറെ രസിപ്പിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക