10
Jan 2023
Sun
10 Jan 2023 Sun

ബുഡോക്കാൻ കരാട്ടേ അക്കാദമിയും ബുഡോക്കാൻ കരാട്ടേ ഇന്റർനാഷനലും മലപ്പുറം ആലത്തൂർപടിയിൽ സ്ഥാപിച്ച ബുഡോക്കാൻ കരാട്ടേ അക്കാദമിയുടെ പുതിയ ഡോജോ ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപൽ ചെയർമാൻ കാടേരി മുജീബ് റഹ്മാൻ ആണ് ഡോജോയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുഡോക്കാൻ കരാട്ടേ പ്രസിഡന്റ് അബൂബക്കൂർ കപ്പൂർ, ജനറൽ സെക്രട്ടറി എം ഐ തങ്ങൾ, വൈസ് പ്രസിഡന്റ് സക്കീർ ബുഡോക്കാൻ, ട്രഷറർ രാജൻ ചുങ്കത്തറ, സീനിയർ പരിശീലകരായ മൊയ്തു, മുസ്തഫ സംബന്ധിച്ചു.

മുതിർന്ന കളരി ​ഗുരുക്കന്മാരെ ചടങ്ങിൽ ആദരിച്ചു. തയ്ക്ക്വാണ്ടോ പരിശീലകൻ മൊയ്തീൻകുട്ടി സൻസായിയെ പോലുള്ള ആയോധനകലയിലെ പ്ര​ഗൽഭർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അഡ്മിഷനായി 9446570037 എന്ന നമ്പരിൽ ബന്ധപ്പെടുക.