14
Aug 2022
Tue
14 Aug 2022 Tue

ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 20 പേര്‍ വെന്തുമരിച്ചു. പാകിസ്താനിൽ ആണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ ജലാല്‍പൂര്‍ പീര്‍വാല പട്ടണത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം. മൂന്ന് ബസുകള്‍ മത്സരിച്ചോടുന്നതിനിടെ ഒരു ബസ് എണ്ണ ടാങ്കറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിനും ബസിനും തീപിടിച്ചു. മരിച്ചവരെല്ലാം ബസ്സിലുണ്ടായിരുന്ന യാത്രികരാണ്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിപ്പോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക