20
Nov 2023
Wed
20 Nov 2023 Wed

ലോകത്തിലെ ഏറ്റവും വേ​ഗതയേറിയ ഇന്റർനെറ്റുമായി ചൈന. സെക്കൻഡിൽ 1.2 ടെറാബൈറ്റ്സ് ആണ് ഇന്റർനെറ്റിൻ്റെ വേ​ഗതയെന്ന് ചൈനീസ് കമ്പനികൾ പറഞ്ഞു. സിൻഹുവ യൂനിവേഴ്സിറ്റി, ചൈന മൊബൈൽ, വാവേ ടെക്നോളജീസ്, സെർനറ്റ് കോർപറേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി പൂർത്തീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലുള്ള ഇന്റർനെറ്റ് വേ​ഗതയുടെ പത്ത് മടങ്ങാണ് തങ്ങൾ നൽകുന്നതെന്ന് ചൈനീസ് കമ്പനികൾ അവകാശപ്പെട്ടു. ഒരു സെക്കന്റിൽ ഉയർന്ന ക്വാളിറ്റിയുള്ള 150 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേ​ഗതയാണ് നെറ്റിനുള്ളതെന്ന് വാവേ ടെക്നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലീ വിശദീകരിച്ചു.

ബെയ്ജിങ്, വുഹാൻ, ​ഗാങ്ഷൂ എന്നിങ്ങനെ 3000 കിലോമീറ്ററിലാണ് ഇന്റർനെറ്റ് ശൃംഖല വികസിപ്പിച്ചിരിക്കുന്നത്. സെക്കൻ‌ഡിൽ 1200 ​ജി​ഗൈബൈറ്റ്സ്(1.2 ടെറാബൈറ്റ്)ഡാറ്റ കൈമാറാൻ പുതിയ ഇന്റർനെറ്റ് ശൃംഖലയിലൂടെ കഴിയും.