14
Jul 2024
Tue
14 Jul 2024 Tue
OMAN ACCIDENT DEATH

സുഹാര്‍: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. (Car accident in Oman; A native of Kozhikode died )പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹാര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്റെ നേതൃത്തില്‍ ആണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നത്.