31
Jan 2026
Tue
31 Jan 2026 Tue
case against CPIM leader over sexual assault against house wife

കാസര്‍കോട്ട് വീട്ടമ്മയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ കൂടിയായ സിപിഐഎം നേതാവിനെതിരേ കേസ്. കുമ്പള സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗലവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ് സുധാകരനെതിരേയാണ് കാസര്‍കോട് വനിതാ പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കുമാണ് വീട്ടമ്മ ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭീഷണിപ്പെടുത്തി രണ്ടു പതിറ്റാണ്ടോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ മുറിയില്‍ നിന്ന് ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതന്നിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു ആദ്യ പീഡനം. 1995ലായിരുന്നു ഇത്. എന്നാല്‍ സുധാകരന്‍ മറ്റൊരാളെയാണ് വിവാഹം കഴിച്ചത്. ഇതിനുശേഷവും ഇയാള്‍ പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പരാതി അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് സുധാകരന്‍. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക