16
Feb 2024
Sat
16 Feb 2024 Sat
case charged against three nurses who tapes mouth on newborn baby

നവജാതശിശുവിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ വായില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് മൂന്ന് നഴ്‌സുമാര്‍ക്കെതിരേ കേസ്. മുംബൈ ഭാണ്ഡൂപ്പിലെ ബിഎംസി ആളുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയാണ് നഴ്‌സുമാര്‍ക്കെതിരേ പരാതി കൊടുത്തത്.(case charged against three nurses who tapes mouth on newborn baby)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ വായില്‍ നഴ്‌സുമാര്‍ ടേപ്പ് ഒട്ടിക്കുന്നതു കണ്ട യുവതി ഇതു ചോദ്യം ചെയ്തിരുന്നു. ബഹളം വയ്‌ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ടേപ്പ് ഒട്ടിച്ചതെന്നും ഐസിയുവില്‍ ഇതു പതിവാണെന്നുമായിരുന്നു നഴ്‌സുമാരുടെ പ്രതികരണം.

ഇതിനു പിന്നാലെ പ്രിയ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പൊലീസ് അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നഴ്‌സുമാര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക