16
Sep 2024
Mon
16 Sep 2024 Mon
case filed against BJP leader over sexual harassment against 47 year old woman

47കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനും നഗ്നദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തതിനും ബിജെപി നേതാവിനെതിരേ കേസ്. കര്‍ണാടകയിലെ ബിജെപി നേതാവായ അരുണ്‍ കുമാര്‍ പുത്തിയാലയ്‌ക്കെതിരേയാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. 2013 ജൂണില്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അരുണ്‍ കുമാര്‍ തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നും ഫോട്ടോകളും വീഡിയോയും പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ പോലീസ് അരുണ്‍ കുമാറിനെതിരേ വഞ്ചന, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച അരുണ്‍ കുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക