29
May 2025
Sat
29 May 2025 Sat
CDS Anil Chauhan confirms fighter jets lost during operation sindoor

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തിനിടെ പോര്‍വിമാനങ്ങള്‍ നഷ്ടമായെന്ന് സമ്മതിച്ച് ഇന്ത്യന്‍ സേന. പോര്‍ വിമാനങ്ങള്‍ തകര്‍ന്നു എന്നതല്ല പ്രധാന കാര്യമെന്നും എന്തുകൊണ്ട് അവ തകര്‍ന്നു എന്നതാണെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍ പറഞ്ഞു. ബ്ലൂംബര്‍ഗ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഓപറേഷന്‍ സിന്ദൂറിനിടെ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ട വിവരം ഇതാദ്യമായി സേന വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വാദം അദ്ദേഹം തള്ളുകയും ചെയ്തു. എന്നാല്‍ എത്ര പോര്‍വിമാനങ്ങളാണ് നഷ്ടമായതെന്ന് അദ്ദേഹം വെളിപ്പെടുത്തിയുമില്ല. തങ്ങല്‍ വരുത്തിയ പിഴവ് മനസ്സിലാക്കാന്‍ സാധിച്ചു എന്നതാണ് നല്ല വശം. ഇതു തിരുത്തിയ ശേഷം പോര്‍വിമാനങ്ങളയച്ച് ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ ഭേദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പഹല്‍ഗാം ഭീകരാക്രണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക