16
Nov 2024
Sat
16 Nov 2024 Sat
celebrity chef Zola Nene at SIBF 2024

നാല്‍പ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ കൂക്കറി കോര്‍ണറില്‍ ലൈവായി ആഫ്രിക്കന്‍ വിഭവമൊരുക്കി ദക്ഷിണാഫ്രിക്കന്‍ സെലിബ്രിറ്റി ഷെഫ് സോല നെനെ. ദക്ഷിണാഫ്രിക്കക്കാരുടെ തനത് രുചിക്കൂട്ടില്‍ ബൊബോറ്റീ മീറ്റ്‌ബോള്‍ കറിയായിരുന്നു ഷെഫ് സോല കാണികള്‍ക്കു മുന്നില്‍വച്ച് തയ്യാറാക്കിയത്. വിഭവത്തിന്റെ പാചകവിധിയും ഷെഫ് കാണികള്‍ക്ക് വിവരിച്ചു നല്‍കി. തന്റെ മൂന്നാമത്തെ പാചകപുസ്തകമായ സിംപ്ലി സെവന്‍ കളേഴ്‌സിന്റെ പ്രചാരണവും സോല പുസ്തകമേളയുടെ വേദിയില്‍ നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>