28
Jun 2024
Thu
28 Jun 2024 Thu
center announced free health treatment for indian citizen above 70 years

ന്യൂഡല്‍ഹി: 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതിയുമായി കേന്ദ്രം. ആയുഷ്മാന്‍ ഭാരത് ആരോഗ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലാണ് 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

55 കോടി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയാണ് ഈ പദ്ധതിക്കു കീഴില്‍ നല്‍കുക.

രാജ്യത്ത് 25000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുവെന്നും രാഷ്ട്രപതി പാര്‍ലമെന്റില്‍ അറിയിച്ചു.