28
Sep 2024
Fri
28 Sep 2024 Fri
Center renamed port blair as Sri Vijaya Nagaram

ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറിന്റെ പേര് ശ്രീവിജയപുരം എന്നു മാറ്റി കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള ആദരവും ദ്വീപ് സ്വാതന്ത്ര്യസമരവേളയില്‍ വഹിച്ച സുപ്രധാന പങ്കും കണക്കിലെടുത്താണ് തീരുമാനമെന്ന് അമിത് ഷാ പറഞ്ഞു. പഴയ പേരിന് കൊളോണിയല്‍ പാരമ്പര്യമാണ് ഉണ്ടായിരുന്നതെന്നും പുതിയ പേര് സ്വാതന്ത്ര്യസമരത്തില്‍ നേടിയ വിജയത്തെയും അതില്‍ ആന്‍ഡമാന്‍ ആന്‍ഡ് നികോബാര്‍ വഹിച്ച പങ്കിനെയും പ്രതീകവല്‍ക്കരിക്കുന്നതാണെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. ഇവിടെയായിരുന്നു വീര്‍ സവര്‍ക്കര്‍ ജിയും സ്വാതന്ത്ര്യ സമര പോരാളികളും ജയില്‍വാസം അനുഭവിച്ചിരുന്നതെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തുന്ന ഏറ്റവും ഒടുവിലത്തെ സ്ഥലനാമമാറ്റമാണ് പോര്‍ട്ട് ബ്ലയറില്‍ നടത്തിയിരിക്കുന്നത്. നടപടിക്കെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.