14
Jul 2023
Sun
14 Jul 2023 Sun

പാലക്കാട്: മണിപ്പൂരില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ബി ജെ പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് നടക്കുന്നതെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. കലാപം അമര്‍ച്ച ചെയ്യാന്‍ യഥാസമയം നടപടി സ്വീകരിക്കാത്തതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് മണിപ്പൂരില്‍ നിന്നും പുറത്ത് വരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാര്‍ ഉദാസീനത അവസാനിപ്പിച്ച് കലാപം അമര്‍ച്ച ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് രാജധര്‍മം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം നെയ്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ നേതാക്കളായ ബഷീര്‍ പി വി, അബ്ദുല്‍ റഫീഖ് അലനല്ലൂര്‍, മമ്മിക്കുട്ടി മാസ്റ്റര്‍, റസാഖ് മാനു, മുസ്തഫ പുതുനഗരം, സാജുദ്ദീന്‍ എസ്, കമറുദ്ദീന്‍ കെ, അന്‍ശാദ് എന്നിവര്‍ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക